മദ്രസകൾക്ക്‌ സാമ്പത്തിക സഹായം 
നൽകുന്നെന്ന പ്രചാരണം തെറ്റ്‌: മന്ത്രി പി രാജീവ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 11:16 PM | 0 min read

തിരുവനന്തപുരം
മദ്രസകൾക്ക്‌ സംസ്ഥാനം സാമ്പത്തിക സഹായം നൽകുന്നുവെന്നതും ക്ഷേത്രങ്ങളുടെ പണം സർക്കാർ എടുക്കുന്നുവെന്നതും നുണപ്രചാരണമാണെന്ന്‌ മന്ത്രി പി രാജീവ്. 

പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ–-2024, കേരള പബ്ലിക്‌ സർവീസ്‌ കമീഷൻ (ചില കോർപറേഷനുകളെയും കമ്പനികളേയും സംബന്ധിച്ച കൂടുതൽ പ്രവർത്തികൾ) ഭേദഗതി ബിൽ –-2024 എന്നിവ പാസാക്കുന്നതുസംബന്ധിച്ചുള്ള ചർച്ചകൾക്ക്‌ മറുപടി നൽകുകയായിരുന്നു മന്ത്രി. പ്രവാസി മലയാളികളുടെ വിഷയങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള വേദിയാണ്‌ ലോക കേരളസഭ.

അതുമായി പ്രതിപക്ഷം സഹകരിക്കണം. പ്രവാസിക്ഷേമമാണ്‌ സർക്കാരിന്റെ മുഖമുദ്ര. ഇന്ത്യയിൽ കൂടുതൽ നിയമനങ്ങൾ നടത്തുന്ന പിഎസ്‌സി കേരളത്തിലാണ്‌. സുതാര്യമല്ലാത്ത ഒരു നിയമനവും എൽഡിഎഫ്‌ സർക്കാർ നടത്തിയിട്ടില്ല. പരമാവധി ഒഴിവുകൾ പിഎസ്‌സിക്ക്‌ വിടുകയാണ്‌ ലക്ഷ്യം. വിദ്യാസമ്പന്നർക്ക്‌ അർഹമായ തൊഴിൽ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
 



deshabhimani section

Related News

View More
0 comments
Sort by

Home