3 വർഷം; നോർക്ക റൂട്ട്‌സിലൂടെ 
1387 പേർക്ക്‌ വിദേശ ജോലി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 14, 2024, 10:46 PM | 0 min read

തിരുവനന്തപുരം
മൂന്ന്‌ വർഷത്തിനിടെ നോർക്ക റൂട്ട്‌സ്‌ മുഖാന്തരം 1387 പേർക്ക്‌ വിദേശ ജോലി ലഭ്യമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡോക്ടർ, നഴ്‌സ്‌, അധ്യാപകർ, പാരാമെഡിക്കൽ സ്റ്റാഫുകൾ എന്നീ തസ്തികകളിലേക്കാണ്‌ നോർക്ക റൂട്ട്‌സ്‌ റിക്രൂട്ട്‌മെന്റ്‌ നടത്തിയത്‌.

ജർമനി, യുകെ, കാനഡ, കുവൈത്ത്‌, സൗദി അറേബ്യ, മാലദ്വീപ്‌ എന്നീ രാജ്യങ്ങളിലെ സർക്കാർ ഏജൻസികളുമായുള്ള ധാരണപത്രത്തിന്റെ അടിസ്ഥാനത്തിലാണ്‌ റിക്രൂട്ട്മെന്റ്‌ നടക്കുന്നത്‌. വിദേശ തൊഴിലന്വേഷകർക്ക് ഭാഷാ നൈപുണ്യം വർധിപ്പിക്കാൻ ഐഇഎൽടിഎസ്‌, ഒഇടി, ജർമൻ ഭാഷാ പരിശീലനം നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home