കൊച്ചിയിൽ ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 13, 2024, 10:04 PM | 0 min read

വൈപ്പിൻ > വിവാഹമോചനകേസ് നിലവിലിരിക്കെ ഭാര്യ ഭർത്താവിനെ കുത്തി കൊലപ്പെടുത്തി. നായരമ്പലം കുടുങ്ങാശേരി സെന്റ് ജോർജ് കാറ്ററിങ് ഉടമ അറക്കൽ ജോസഫ് (ഓച്ചൻ 52) ആണ് കൊല്ലപ്പെട്ടത്. ഭാര്യ പ്രീതി എന്നു വിളിക്കുന്ന മോനിക്ക(45)യെ ഞാറക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏകദേശം ഒരുവർഷമായി ഇവർ പിരിഞ്ഞു താമസിക്കുകയാണ്. സ്വന്തം വീടിനോട് ചേർന്നുള്ള കാറ്ററിങ് സ്ഥാപനത്തിൽ ജോസഫ് വരികയും പാചകപരിപാടികളിൽ ഏർപ്പെടുകിയും ചെയ്തിരുന്നു. തറവാട്ടുവീട്ടിലാണ് താമസം. ഇവർ തമ്മിലുള്ള വഴക്ക് തീർക്കാൻ പലരും ഇടപെട്ടെങ്കിലും ഒന്നും ഫലം കണ്ടില്ല. ഞായർ വൈകിട്ട് ആറരയോടെ മൊബൈലിൽ സംസാരിച്ചുനിൽക്കുകയായിരുന്ന ജോസഫിനെ പിന്നിൽ നിന്നുവന്ന്‌ ഭാര്യ കുത്തികയായിരുന്നുവെന്ന്‌ ദൃക്സാക്ഷികൾ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home