കൊച്ചി മെട്രോ ; ഗതാഗതക്കുരുക്ക് 
ഒഴിവാക്കാൻ 
നടപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 12, 2024, 12:54 AM | 0 min read


തിരുവനന്തപുരം
പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കാര്യക്ഷമമായ നടപടികൾ സ്വീകരിച്ചതായി മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എം ബി രാജേഷ് നിയമസഭയെ അറിയിച്ചു.

ഗതാഗതക്കുരുക്ക് ഉണ്ടാകാനിടയുള്ള മേഖലയെ മൂന്നു വിഭാഗമായി തിരിച്ച് സബ്‌ ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ബൈക്ക് പട്രോളിങ്‌, മൊബൈൽ പട്രോളിങ്‌ എന്നിവയും ഏർപ്പെടുത്തി. നിർമാണം നടക്കുന്ന ഭാഗത്തെ റോഡിന്റെ വീതിയുടെ അഞ്ചുമീറ്റർ ഗതാഗതത്തിനായി തുറന്നശേഷമാകും ബാരിക്കേഡുകൾ സ്ഥാപിക്കാവൂവെന്ന നിർദ്ദേശം മെട്രോ അധികൃതർക്ക്‌ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Home