തപാൽവകുപ്പിൽ ജോലി വാഗ്ദാനം; 18 ലക്ഷം രൂപ തട്ടിയ യുവതി അറസ്റ്റില്‍

വൈപ്പിൻ> തപാൽവകുപ്പിൽ ജോലി വാഗ്ദാനംചെയ്ത് രണ്ടുപേരിൽനിന്നായി 18 ലക്ഷം രൂപ തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. മാലിപ്പുറം കർത്തേടം വലിയപറമ്പിൽ മേരി ഡീനയെയാണ് (31) ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഞാറക്കൽ സ്വദേശിയിൽനിന്ന് 10,50,000 രൂപയും ചക്യാത്ത് സ്വദേശിനിയിൽനിന്ന് 8,00,000 രൂപയുമാണ് ഇവർ തട്ടിയെടുത്തത്.
മേരി ഡീനയ്ക്കെതിരെ കളമശേരി പൊലീസ് സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തിൽ എസ്ഐ അഖിൽ വിജയകുമാർ, വി കെ രാഗേഷ്, കെ സി ദിവ്യ, കെ സി ഐശ്വര്യ, കെ വേണു എന്നിവരാണുണ്ടായിരുന്നത്.









0 comments