ഹേമ കമ്മിറ്റി റിപ്പോർട്ട്: അതിജീവിതകൾക്ക് ഇ-മെയിലും ഫോൺ നമ്പറിലും പരാതി നൽകാം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 03:45 PM | 0 min read

തിരുവനന്തപുരം > ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അതിജീവിതമാർക്ക് പരാതി നൽകാൻ പ്രത്യേക സംവിധാനം. ഇനി 0471 2330768 എന്ന നമ്പറിലോ [email protected] എന്ന ഇ-മെയിൽ ഐഡിയിലൂടെയോ അതിജീവിതമാർക്ക് പരാതി നൽകാം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിലാണ് അതിജീവിതമാർക്ക് പരാതി നൽകാൻ പ്രത്യേക സംവിധാനം കൂടി എസ്ഐടി സജ്ജമാക്കിയത്. പ്രത്യേക അന്വേഷണ സംഘത്തിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥയായ ഡിഐജി അജിത ബീഗത്തിന്റെ നമ്പറും ഇമെയിലുമാണ് പരാതി നൽകാൻ ക്രമീകരിച്ചിരിക്കുന്നത്.

നേരിട്ട് പൊലീസ് സ്റ്റേഷനിലോ അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്നിലോ പരാതി നൽകുന്നതിലെ അതിജീവിതമാരുടെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യമിടുന്നത്. ലഭിക്കുന്ന പരാതികളിൽ ഡിഐജി നേരിട്ട് ഇടപെട്ട് വനിതാ ഉദ്യോഗസ്ഥരെ അതിജീവിതമാരെ ബന്ധപ്പെടാൻ ചുമതലപ്പെടുത്തും. അതിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നതടക്കമുള്ള തുടർ നടപടികളിലേക്കും കടക്കാനാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Home