പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റിൽ വീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 11, 2024, 11:58 AM | 0 min read

പാലക്കാട് > പാലക്കാട് എലപ്പുള്ളിയിൽ കാട്ടുപന്നിക്കൂട്ടം കിണറ്റിൽ വീണു. കാക്കത്തോട്ടിൽ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പന്നിക്കൂട്ടം വീണത്. അഞ്ച് പന്നികളാണ് കിണറ്റിൽ വീണത്. പൊലീസും വനംവകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ മേഖലയിലെ കിണറ്റിലാണ് പന്നികൾ വീണത്. പ്രദേശത്ത് കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home