വിക്ടോറിയ തിരിച്ചുപിടിച്ച് എസ്എഫ്ഐ; ഒമ്പതിൽ എട്ട് സീറ്റിലും ജയം

പാലക്കാട്> പാലക്കാട് ഗവ. വിക്ടോറിയ കോളേജിൽ യൂണിയൻ എസ്‌എഫ്‌ഐ തിരിച്ചുപിടിച്ചു. ഒമ്പത് ജനറൽ സീറ്റിൽ എട്ടും നേടി. ഏഴ് വർഷത്തന് ശേഷം ചെയർമാൻ സ്ഥാനം എസ്എഫ്ഐ നേടി. കലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർപേഴ്‌സൺ കെഎസ് യു വനിതാ നേതാവ് നിതിൻ ഫാത്തിമയെ എസ്‌എഫ്‌ഐയുടെ പി അഗ്നി ആഷിക്കാണ് പരാജയപ്പെടുത്തിയത്.
വിക്ടോറിയ കോളേജ് കേന്ദ്രീകരിച്ച് കെഎസ്‌യു നേതൃത്വത്തിൽ മാധ്യമങ്ങളുടെ സഹായത്തോടെ നടന്ന നുണ പ്രചരണങ്ങൾക്കും കുത്തിത്തിരിപ്പുകൾക്കും വിദ്യാർഥികൾ വോട്ടിലൂടെ മറുപടി നൽകി.









0 comments