പ്ലേ സ്കൂളിൽ മൂന്നര വയസുകാരന് മർദനം; അധ്യാപിക അറസ്റ്റിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 05:02 PM | 0 min read

കൊച്ചി> മൂന്നുവയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപിക അറസ്റ്റിൽ. കൊച്ചി മട്ടാഞ്ചേരിയിലെ പ്ലേ സ്കൂൾ അധ്യാപികയാണ് കുട്ടിയെ ചൂരൽ ഉപയോ​ഗിച്ച് തല്ലി പരിക്കേൽപ്പിച്ചത്.

ബുധനാഴ്ച കുട്ടി വീട്ടിലെത്തിയപ്പോഴാണ് രക്ഷിതാക്കൾ പാടുകൾ കണ്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നാലെ മാതാപിതാക്കളുടെ പരാതിയിൽ മട്ടാഞ്ചേരി പൊലീസ് കേസെടുക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home