താമര വിരിയിച്ചത്‌ കോൺഗ്രസെന്ന്‌ 
തിരുവഞ്ചൂർ സമ്മതിച്ചു : 
എ സി മൊയ്‌തീൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 10, 2024, 02:47 AM | 0 min read


തിരുവനന്തപുരം
പൂരപ്രേമികളായ കോൺഗ്രസുകാരുടെ വോട്ടാണ്‌ സുരേഷ്‌ ഗോപിക്ക്‌ പോയതെന്ന്‌ നിയമസഭയിൽ പറഞ്ഞതോടെ തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത്‌ തങ്ങളാണെന്ന കുറ്റസമ്മതമാണ്‌ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നടത്തിയതെന്ന്‌ എ സി മൊയ്‌തീൻ.

പൂരം കലക്കിയെന്ന പ്രതിപക്ഷ വാദം ശരിയല്ല. പൂരത്തിന്റെ നടപടികൾ പൂർണമാക്കി. എന്നാൽ, നടത്തിപ്പിൽ ചില ഇടപെടലുണ്ടായി. അതിന്‌ ശ്രമിച്ച മുഴുവനാളുകളെയും നിയമത്തിന്‌ മുന്നിൽ കൊണ്ടുവരണം. തൃശൂരിലെ തോൽവി സംബന്ധിച്ച റിപ്പോർട്ട്‌ പുറത്തുവിടാൻ കോൺഗ്രസ്‌ തയ്യാറായിട്ടില്ല. പ്രതിപക്ഷത്തിന്റേത്‌ മോഹഭംഗം വന്നവരുടെ ജൽപനങ്ങളാണ്. വർഗീയ പരാമർശങ്ങളുമായി വരാതിരിക്കാൻ പ്രതിപക്ഷം ശ്രദ്ധിക്കണം. ഇടതുപക്ഷത്തെ ഹിന്ദു, മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കാനാണ്‌ പ്രതിപക്ഷം ശ്രമിക്കുന്നത്‌. 

കോൺഗ്രസ്‌ ഏത്‌ രാഷ്ട്രീയത്തിന്റെ കൂടെയാണെന്ന്‌ വ്യക്തമാക്കണം. ബിജെപിക്ക്‌ കീഴടങ്ങിയ ചരി
ത്രം സിപിഐ എമ്മിനില്ല. മാറാട്‌ കലാപമുണ്ടായപ്പോൾ എ കെ ആന്റണിയും പി കെ കുഞ്ഞാലിക്കുട്ടിയും സംഘപരിവാറിന്റെ ഭീഷണിക്ക്‌ വഴങ്ങി തിരികെപ്പോയി. എന്നാൽ, നെഞ്ചുയർത്തി അവിടേക്ക്‌ പോയത്‌ പിണറായി വിജയനാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home