സ്വർണക്കടത്തിന്റെ വിവരങ്ങൾക്ക് കേന്ദ്രത്തിനെ സമീപിക്കണം; ഗവർണർക്ക്‌ മുഖ്യമന്ത്രിയുടെ മറുപടി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 08:38 PM | 0 min read

തിരുവനന്തപുരം> സ്വർണക്കടത്തിന്റെ വിവരങ്ങൾ അറിയാൻ ​ഗവർണർ സമീപിക്കേണ്ടത് കേന്ദ്രസർക്കാരിനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ഖാന്‌ അയച്ച മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തേക്ക്‌ അനധികൃതമായി എത്തുന്ന സ്വർണം പിടികൂടേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനു കീഴിലുള്ള കസ്‌റ്റംസിനാണ്‌. നികുതിവെട്ടിച്ചുള്ള സ്വർണം എത്തുന്നതിന്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനല്ല. കള്ളക്കടത്ത് നികുതി ചോർച്ചയ്‌ക്കൊപ്പം ക്രമസമാധാന പ്രശ്‌നങ്ങളുമുണ്ടാക്കുന്നതിനാൽ  സംസ്ഥാന പൊലീസ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുന്നുണ്ട്‌. വിമാനത്താവളത്തിലെ പരിശോധന വെട്ടിച്ച്‌ സ്വർണം എത്തുന്നത്‌ കസ്റ്റംസിന്റെ വീഴ്‌ചയാലാണെന്നും മുഖ്യമന്ത്രി കുറിച്ചു.
 



deshabhimani section

Related News

0 comments
Sort by

Home