ഓണം ബമ്പർ: ഒന്നാം സമ്മാനം TG 434222 നമ്പറിന്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 02:17 PM | 0 min read

തിരുവനന്തപുരം > തിരുവോണം ബമ്പർ ഒന്നാം സമ്മാനം TG 434222 എന്ന നമ്പർ ടിക്കറ്റിന്. 25 കോടി രൂപയാണ് സമ്മാനത്തുക. വയനാട്ടിൽ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പ് നടത്തിയത്.

രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം രൂപ, നാലാം സമ്മാനം 5 ലക്ഷം രൂപ, അഞ്ചാം സമ്മാനം 2 ലക്ഷം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. രണ്ടാം സമ്മാനത്തിനായുള്ള ആദ്യ നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയാണ് നിര്‍വഹിച്ചത്. ആകെ 7135938 ടിക്കറ്റുകള്‍ വിറ്റുപോയി. പാലക്കാടാണ് ഏറ്റവും അധികം ടിക്കറ്റുകൾ വിറ്റത്. 1302680 ഓളം ടിക്കറ്റുകളാണ് പാലക്കാട് വിറ്റുപോയത്.



deshabhimani section

Related News

View More
0 comments
Sort by

Home