നിയമസഭാ മാർച്ചിനിടെ മോഷണം; യൂത്ത് കോൺഗ്രസ് നേതാവിന്റെ സ്വർണം കാണാതായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 09, 2024, 12:16 PM | 0 min read

തിരുവനന്തപുരം > പ്രതിപക്ഷ യുവജന സംഘടനകളുടെ നിയമസഭാ മാർച്ചിനിടെ മോഷണം. മാർച്ചിനെത്തിയ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷ അരിതാ ബാബുവിന്റെ സ്വർണം കാണാതായി. സഹപ്രവർത്തകയുടെ ബാ​ഗിൽ സൂക്ഷിക്കാൻ നൽകിയ ഒന്നരപവനോളം വരുന്ന കമ്മലുകളും മാലയുമാണ് മോഷണം പോയത്. കന്റോൺമെന്റ് പൊലീസിൽ അരിത ബാബു പരാതി നൽകി.

ഇന്നലെയായിരുന്നു നിയമസഭയിലേക്ക് യുവജന സംഘടനകളുടെ മാർച്ച് നടന്നത്. മാർച്ച് പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞിരുന്നു. ബാരിക്കേഡ് പ്രതിഷേധക്കാർ തകർത്തതോടെ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. തുടർന്ന് അരിതയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കമ്മലും മാലയും ഊരി സഹപ്രർത്തകയുടെ ബാഗിൽ വച്ചശേഷം അരിത സ്‌കാൻ ചെയ്യുന്നതിന് വേണ്ടി പോയി. തിരികെ എത്തിയപ്പോൾ സ്വർണം കാണാനില്ലായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home