കോട്ടയത്ത് മകൻ അച്ഛനെ കുത്തികൊന്നു

കോട്ടയം> കോട്ടയം കുമാരനല്ലൂരിൽ മകൻ അച്ഛനെ കുത്തികൊന്നു. ഇടയാടി സ്വദേശി രാജു (70) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ അശോകൻ (42) പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരി ഉപയോഗത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. രാജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.









0 comments