‘പൂരംകലക്കൽ’ ശരിവച്ച്‌ 
കെ സുരേന്ദ്രൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 08, 2024, 12:15 AM | 0 min read


തിരുവനന്തപുരം
തൃശൂർപൂരം കലക്കിയെന്ന ആരോപണം ശരിവച്ച്‌ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ. ‘നിയമസഭയിലെ ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം’ എന്നാരോപിച്ച്‌ സുരേന്ദ്രൻ മാധ്യമങ്ങൾക്ക്‌ നൽകിയ പ്രസ്‌താവനയിലാണ്‌ ഇത്‌ ശരിവയ്‌ക്കുന്ന പരാമർശമുള്ളത്‌.

ഫോൺ ചോർത്തൽ, പൂരംകലക്കൽ, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങൾ നേരിടുന്ന എഡിജിപിയെ പിണറായി വിജയൻ രക്ഷപ്പെടുത്തുകയാണ് ചെയ്‌തത്‌–-എന്നാണ്‌ സുരേന്ദ്രന്റെ അഭിപ്രായം. ബിജെപിക്കുവേണ്ടി തൃശൂർപൂരം കലക്കാൻ എഡിജിപി കൂട്ടുനിന്നു എന്നാണ്‌ പി വി അൻവറിന്റെ ആരോപണം. ഇതുസംബന്ധിച്ച്‌ പൊലീസ്‌ അന്വേഷണം പുരോഗമിക്കുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Home