വെർച്വൽ ക്യൂവിനെ അഭിനന്ദിച്ച്‌ 
തമിഴ്‌നാട്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 11:37 PM | 0 min read


ചെന്നൈ
ശബരിമല തീർഥാടകർക്ക്‌ ദർശനം സുഗമമാക്കാനായി ഏർപ്പെടുത്തിയ വെർച്വൽ ക്യൂ സംവിധാനത്തെ അഭിനന്ദിച്ച്‌ തമിഴ്‌നാട്‌ സർക്കാർ. സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും ശബരിമലയിൽ മണ്ഡല –- മകരവിളക്ക്‌ തീർഥാടനകാലത്ത്‌ ഒരുക്കുന്ന സൗകര്യങ്ങൾ ഏറെ അഭിനന്ദനാർഹമാണെന്നും എല്ലാവിധ സഹായങ്ങളുമുണ്ടാകുമെന്നും തമിഴ്‌നാട്‌ ദേവസ്വം മന്ത്രി പി കെ ശേഖർബാബു പറഞ്ഞു.  വെർച്വൽ ക്യൂ സംവിധാനം നല്ല തീരുമാനമാണ്‌. ശബരിമലയിൽ എത്തുന്ന വിശ്വാസികളുടെ ആധികാരികമായ കണക്ക്‌ സംസ്ഥാന സർക്കാരിന്റെ പക്കൽ ആവശ്യമാണ്‌. അതിന്‌ വെർച്വൽ ക്യൂവിലൂടെ കഴിയുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് പി എസ് പ്രശാന്തുമായുള്ള കൂടിക്കാഴ്‌ചയിൽ അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home