വ്യാജ കാർഡ്‌: എം വി ഗോവിന്ദനെ അപമാനിച്ച്‌ മനോരമ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 01:25 AM | 0 min read


തിരുവനന്തപുരം
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അപമാനിച്ച്‌ മനോരമ. മനോരമയുടെ യൂട്യൂബ്‌ പ്ലാറ്റ്‌ ഫോമിലെ കാർഡിലാണ്‌ എം വി ഗോവിന്ദന്റെ ചിത്രം ദുരുപയോഗിച്ചത്‌. അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു എന്ന തലക്കെട്ടിൽ എം വി ഗോവിന്ദന്റെ ചിത്രം വച്ചാണ് കാർഡ്‌. സാങ്കേതികപ്പിഴവാണെന്നും മൂന്നു മിനിട്ടിൽ കാർഡ്‌ നീക്കിയെന്നുമാണ്‌ മനോരമയുടെ വിശദീകരണം.

എന്നാൽ, ഈ സമയംകൊണ്ട്‌ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു. സ്‌ക്രീൻഷോട്ടുകൾ സിപിഐ എം വിരുദ്ധ ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിച്ചു. സാങ്കേതികപ്പിഴവാണെന്ന്‌ അവകാശപ്പെട്ടെങ്കിലും ഖേദം പ്രകടിപ്പിക്കാൻ മനോരമ തയ്യാറായില്ല. മുമ്പും സിപിഐ എമ്മിനും നേതാക്കൾക്കുമെതിരെ ഇത്തരം പോസ്റ്ററും വാർത്തകളും മനോരമയുടെ വിവിധ പ്ലാറ്റ്‌ഫോമുകളിൽ വന്നിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home