എം കെ മുനീറിനെതിരെ അന്വേഷണംവേണം : ഡിവൈഎഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 07, 2024, 01:21 AM | 0 min read


കോഴിക്കോട്‌
കൊടുവള്ളി കേന്ദ്രീകരിച്ച് പുറത്തുവന്ന സ്വർണക്കടത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ എം കെ മുനീറിന്‌ ബന്ധമുണ്ടെന്ന്‌ ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌. സംഭവത്തിൽ സമഗ്രാന്വേഷണം നടത്തി മുഴുവൻ പ്രതികളെയും പുറത്തുകൊണ്ടുവരണം. എംഎൽഎയുടെ വിദേശയാത്രയെക്കുറിച്ചും അന്വേഷിക്കണം. മുനീറിനെ മാറ്റിനിർത്താൻ ലീഗ്‌ നേതൃത്വം തയ്യാറാവണമെന്നും വസീഫ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുനീർ ചെയർമാനായ അമാന എംബ്രേയ്‌സാണ്‌ യുവാക്കളെ വിദേശത്തേക്ക്‌ കൊണ്ടുപോവുകയും അവിടെ താമസസൗകര്യമൊരുക്കുകയും ചെയ്യുന്നതെന്നാണ്‌ ആരോപണം. ഈ പദ്ധതിയുടെ ഗവേണിങ്‌ ബോഡിയിൽ സ്വർണക്കടത്ത്‌ പ്രതികളെയും മറ്റും എന്തിനാണ്‌ കൂട്ടിയതെന്ന്‌ മുനീർ വ്യക്തമാക്കണം. ആക്ഷേപമുയർന്നിട്ടും ഇവരെ കൂടെനിർത്തുകയാണ്‌ എംഎൽഎ.

കൊടുവള്ളിയിലേക്കുള്ള സ്വർണക്കടത്തുമായി ബന്ധപ്പെട്ട്‌ കൃത്യമായ വിവരങ്ങളാണ്‌ പുറത്തുവരുന്നത്‌. ഈ യുവാക്കളെ എന്തിനാണ്‌ വിദേശത്ത്‌ കൊണ്ടുപോയതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇവരെ ക്യാരിയർമാരായി ഉപയോഗിക്കുന്നുണ്ടോയെന്ന്‌ ബന്ധപ്പെട്ടവർ മറുപടിപറയണം. ഇത്തരം ആരോപണങ്ങൾ വരുമ്പോൾ മതം പടച്ചട്ടയായി ഉപയോഗിച്ച്‌ തടിതപ്പാമെന്ന്‌ ലീഗ്‌ നേതാക്കൾ കരുതേണ്ട–- വസീഫ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home