Deshabhimani

‘അന്ന്‌ ഈ മലപ്പുറം സ്നേഹം 
എവിടെയായിരുന്നു?’ : കെ ടി ജലീൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 11:54 PM | 0 min read


മലപ്പുറം
മലപ്പുറംകാരനായ തന്നെ ഖുറാനിന്റെ മറവിൽ സ്വർണം കടത്തിയവനും കള്ളക്കടത്തുകാരനുമാക്കി ചാപ്പകുത്തി അപമാനിക്കാൻ ശ്രമിച്ചപ്പോൾ സമുദായസ്‌നേഹികൾ ഏത് മാളത്തിലായിരുന്നുവെന്ന് കെ ടി ജലീൽ എംഎൽഎ. അന്ന്  മാധ്യമപ്പടയും മുസ്ലിംലീഗും കോൺഗ്രസും ബിജെപിയും ഒരു മെയ്യായാണ് വേട്ട നടത്തിയതെന്ന്‌ കെ ടി ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു.

‘അന്ന് സമുദായ സ്‌നേഹികളുടെ മലപ്പുറം സ്‌നേഹം ഏത് പള്ളിക്കാട്ടിലാണ് കുഴിച്ചുമൂടിയിരുന്നത്. യുഎഇ കോൺസുലേറ്റ് നൽകിയ റംസാൻ കിറ്റുകൾ വിതരണംചെയ്യാൻ സൗകര്യംചെയ്തതിന്‌ തന്നെ  കൽതുറുങ്കിൽ അടയ്‌ക്കണമെന്ന് കത്തെഴുതിയ കോൺഗ്രസ്‌ നേതാവാണ് ബെന്നി ബെഹനാൻ എംപി. അതിനെതിരെ ഒരക്ഷരം ഉരിയാടാത്ത ആളാണ് തൃത്താലയിലെ തോറ്റ എംഎൽഎ.

സ്വർണക്കടത്തും ഹവാലയും മതവിരുദ്ധമാണെന്ന് പ്രഖ്യാപിക്കാൻ തയ്യാറാകാത്തതിന്റെ "ഗുട്ടൻസ്' ബുദ്ധിയുള്ളവർക്ക് തിരിയും. സ്വർണക്കള്ളക്കടത്ത് മതവിരുദ്ധമാണെന്ന് പറയാൻ ഖാസിമാർ തയ്യാറാവണം’–- ജലീൽ പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home