നടന്നത്‌ സാധാരണ ചർച്ച, മാധ്യമ വാർത്തകൾ അടിസ്ഥാനരഹിതം: മുഖ്യമന്ത്രിയുടെ ഓഫീസ്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 01:33 PM | 0 min read

തിരുവനന്തപുരം > ക്ലിഫ്‌ ഹൗസിൽ നിർണായക യോഗമെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ അടിസ്ഥാന രഹിതമെന്ന്‌ മുഖ്യമന്ത്രിയുടെ ഒഫീസ്‌. മുഖ്യമന്ത്രി പേഴ്‌സണൽ സ്റ്റാഫ്‌, പ്രൈവറ്റ്‌ സെക്രട്ടറി, പൊളിറ്റിക്കൽ സെക്രട്ടറി എന്നിവരെ കാണുന്നത്‌ സാധാരണ കാര്യമാണ്‌. അതിനെ  ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ  എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ  നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ ഒഫീസ്‌ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വർത്താ കുറിപ്പ്

ബഹു. മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ്  നിർവഹണത്തിൽ സാധാരണമായ കാര്യമാണ്.  അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള  എല്ലാ ദിവസവും നടക്കാറുള്ളതുമാണ്. അതിനെ  ഒരു തരത്തിലും ഉള്ള പരിശോധനയും നടത്താതെ, മുഖ്യമന്ത്രിയുടെ വസതിയിൽ  എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലർ എത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ  നിരക്കുന്നതല്ല. വാർത്തകൾ വ്യാജമായി  സൃഷ്ടിച്ചെടുക്കാനുള്ള ഇത്തരം നിരുത്തരവാദപരമായ ശ്രമങ്ങൾ മാധ്യമങ്ങളുടെ വിശ്വാസതയെ തന്നെ തകർക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home