എം ടിയുടെ വീട്ടിലെ മോഷണം : പ്രതികൾ പിടിയിൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 10:44 AM | 0 min read


കോഴിക്കോട്
എം ടി വാസുദേവൻനായരുടെ വീട്ടിൽനിന്ന്‌ സ്വർണം മോഷ്‌ടിച്ചവർ പിടിയിൽ. വീട്ടിലെ പാചകക്കാരി കരുവിശേരി സ്വദേശിനി ശാന്ത (48), ഇവരുടെ അകന്നബന്ധു വട്ടോളി സ്വദേശി പ്രകാശൻ (44) എന്നിവരെയാണ്‌ നടക്കാവ് എസ്‌എച്ച്‌ഒ എൻ പ്രജീഷും ടൗൺ അസിസ്റ്റന്റ്‌ കമീഷണർ ടി കെ അഷ്റഫിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് 24 മണിക്കൂറിനുള്ളിൽ പിടികൂടിയത്‌.

അലമാരയുടെ ലോക്കറിൽ സൂക്ഷിച്ച 26 പവൻ ആഭരണങ്ങൾ, വജ്രം പതിപ്പിച്ച കമ്മൽ, മരതകം പതിപ്പിച്ച ലോക്കറ്റ് തുടങ്ങി 15 ലക്ഷത്തോളംരൂപ വിലയുള്ള ആഭരണങ്ങളാണ് മോഷ്‌ടിച്ചത്. എം ടിയുടെ ഭാര്യ സരസ്വതിയുടെ പരാതിയിലായിരുന്നു കേസ്‌.

മൊഴിയെടുക്കുന്നതിനിടെ ശാന്തയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ പൊലീസിന്റെ തുടരന്വേഷണത്തിലാണ്‌ കേസിന്റെ ചുരുളഴിഞ്ഞത്. പ്രകാശിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്‌തപ്പോൾ, മോഷ്ടിച്ച സ്വർണം കോഴിക്കോട് കമ്മത്ത് ലെയ്‌നിലെ ജ്വല്ലറിയിൽ പലതവണകളായി വിറ്റതായി സമ്മതിച്ചു. പ്രതികളെ റിമാൻഡ്‌ ചെയ്‌തു.



deshabhimani section

Related News

View More
0 comments
Sort by

Home