എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട്‌ ആഭ്യന്തര സെക്രട്ടറിക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 06, 2024, 01:50 AM | 0 min read


തിരുവനന്തപുരം
ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആർ അജിത്‌കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളെ തുടർന്ന്‌ സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷകസംഘം നടത്തിയ അന്വേഷണ റിപ്പോർട്ട്‌ ആഭ്യന്തര സെക്രട്ടറിക്ക്‌ കൈമാറി.

പി വി അൻവർ എംഎൽഎയുടെ പരാതിയുടെയും തനിക്കെതിരായ ആക്ഷേപങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട്‌ എഡിജിപി നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലാണ്‌  പ്രത്യേകാന്വേഷണ സംഘത്തെ നിയോഗിച്ചത്‌.

സംസ്ഥാന പൊലീസ്‌ മേധാവി ഡോ. ഷെയ്‌ഖ്‌ ദർവേഷ്‌ സാഹിബ്‌, തിരുവനന്തപുരം പൊലീസ്‌ മേധാവി ജി സ്‌പർജൻകുമാർ, ഡിഐജി തോംസൺ ജോസ്‌, ക്രൈംബ്രാഞ്ച്‌ എസ്‌പി എസ്‌ മധുസൂദനൻ എന്നിവരടങ്ങിയ സംഘമാണ്‌ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Home