Deshabhimani

കാടുകയറിയ പുതുപ്പള്ളി സാധുവിനെ കണ്ടെത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 05, 2024, 10:05 AM | 0 min read

കോതമംഗലം>  ഭൂതത്താൻകെട്ട് തുണ്ടം വനത്തിനുസമീപം സിനിമാ ഷൂട്ടിങ്ങിനിടെ ആനപ്പോരിൽ പരിക്കേറ്റ്‌ കാട്ടിലേക്ക് ഓടിപ്പോയ നാട്ടാന പുതുപ്പള്ളി സാധുവിനെ കണ്ടെത്തി. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിൽ പഴയ ഫോറസ്റ്റ് സ്റ്റേഷന് സമീപത്തു നിന്നാണ് ആനയെ കണ്ടെത്തിയത്. ആനയ്ക്ക് വലിയ പരിക്കുകളില്ലെന്നു വനപാലകർ അറിയിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം വാഹനത്തിൽ കയറ്റുന്നതിനിടെ മറ്റൊരാനയിൽ നിന്നും കുത്തേറ്റതാടെയാണ് പുതുപ്പള്ളി സാധു കാടുകയറിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരും സിനിമാ പ്രവർത്തകരും തുണ്ടം വനമേഖലയിൽ ആനയ്‌ക്കായി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നിർത്തിവെച്ച തിരച്ചിൽ ശനിയാഴ്ച രാവിലെ ഏഴിന് പുനരാരംഭിക്കുകയായിരുന്നു.

 തെലുങ്ക് സിനിമാനടൻ വിജയ് ദേവരകൊണ്ട നായകനായ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് ആനകളെ എത്തിച്ചത്.



deshabhimani section

Related News

0 comments
Sort by

Home