ഷിബിൻ വധക്കേസ് വിധി; ലീ​ഗിന്റെ ക്രിമിനൽ രാഷ്ട്രീയത്തിനേറ്റ തരിച്ചടി: ഡിവൈഎഫ്ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 03:53 PM | 0 min read

തിരുവനന്തപുരം> ഡിവൈഎഫ്ഐ പ്രവർത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ കുറ്റക്കാരെന്ന ഹൈക്കോടതി വിധി മുസ്ലിംലീഗ് ക്രിമിനൽ രാഷ്ട്രീയനേറ്റ കനത്ത പ്രഹരമാണെന്ന് ഡിവൈഎഫ്ഐ. ഷിബിന് നീതി ലഭിക്കുവാൻ ഉള്ള പോരാട്ടത്തിൽ ഏതറ്റംവരെയും മുന്നോട്ടു പോകുമെന്നും ഡിവൈഎഫ്ഐ പ്രസ്താവനയിൽ പറഞ്ഞു.

2015 ജനുവരി 22ന് രാത്രി മുസ്ലിംലീഗ് ക്രിമിനലായ തെയ്യമ്പാടി ഇസ്മായിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിബിനെ വധിച്ചത്. പണക്കൊഴുപ്പിന്റെയും കയ്യൂക്കിന്റെയും  ബലത്തിൽ ഷിബിൻ കൊലക്കേസ് പ്രതികളെ രക്ഷിച്ചെടുക്കാമെന്ന് മുസ്ലിംലീഗ് വ്യാമോഹത്തിനേറ്റ തിരിച്ചടിയാണിത്.

നാദാപുരത്തിന്റെ മണ്ണിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയും യുവജന പ്രസ്ഥാനത്തിനെതിരെയും നിരന്തരമായി കടന്നാക്രമണം നടത്തി കൊലപാതകങ്ങൾ നടത്തി അഴിഞ്ഞാടിയ മുസ്ലിംലീഗിനേറ്റ കനത്ത പ്രഹരമാണ് വിധി. ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നതായും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home