കണ്ണൂരിൽ ചുരം പുനർനിർമാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാൾ മരിച്ചു; 2 പേർക്ക് പരിക്ക്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 12:33 PM | 0 min read

കണ്ണൂർ > കണ്ണൂരിൽ ചുരം പുനർനിർമിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ഒരാൾ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. പേരിയ ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്ത്(67) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

തലശ്ശേരി- ബാവലി അന്തർസംസ്ഥാന പാതയിൽ ഉരുൾപൊട്ടലിൽ തകർന്ന നിടുംപൊയിൽ- പേര്യ ചുരത്തിന്റെ പുനർ നിർമാണത്തിനിടെയാണ് അപകടമുണ്ടായത്. പരിക്കേറ്റ മട്ടന്നൂർ സ്വദേശി മനോജ്‌, കണിച്ചാർ സ്വദേശി ബിനു എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പീറ്ററിന്റെ മൃതദേഹം തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ സുക്ഷിച്ചിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Home