ഹേമ കമ്മിറ്റി റിപ്പോർട്ട്‌ ; പരാതിക്കാർ സഹകരിക്കാതെ അന്വേഷണം മുന്നോട്ടുപോകില്ല : ഹൈക്കോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 04, 2024, 12:30 AM | 0 min read


കൊച്ചി
ഹേമ കമ്മിറ്റിക്ക് മൊഴി നൽകിയവർ സഹകരിക്കാതെ അന്വേഷണം മുന്നോട്ടുപോകില്ലെന്ന്‌ ഹൈക്കോടതി. സിനിമാമേഖലയിൽ ചൂഷണം നടക്കുന്നുണ്ടെന്നത് യാഥാർഥ്യമാണ്‌.

പരാതിക്കാർ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിലും കേസുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്നാണ് അറിയിച്ചതെന്ന പ്രത്യേക അന്വേഷകസംഘത്തിന്റെ (എസ്ഐടി) റിപ്പോർട്ടിനെ തുടർന്നാണ് കോടതിയുടെ പരാമർശം. മൊഴി നൽകിയവരുടെ നിലപാട് ഇതാണെങ്കിൽ നിർബന്ധിക്കാനാകില്ലല്ലോ എന്നായിരുന്നു ജസ്‌റ്റിസ്‌ എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്‌റ്റിസ് സി എസ് സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ പ്രതികരണം.

മൊഴി നൽകിയവർക്ക് താൽപര്യമില്ലെന്നു പറഞ്ഞാൽ അന്വേഷണവുമായി മുന്നോട്ടുപോകാനാകില്ലെന്ന് അഡ്വക്കറ്റ് ജനറലും ചൂണ്ടിക്കാട്ടി. പ്രത്യേക അന്വേഷകസംഘത്തെ പ്രതിനിധീകരിച്ച്‌ എസ് അജിത ബീഗം, ജി പൂങ്കുഴലി എന്നിവരും ഹാജരായി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിയമനടപടികളടക്കം സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട് നൽകിയ ഹർജികൾ 14ന് വീണ്ടും പരിഗണിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home