സൈബർ ആക്രമണം; അർജുന്റെ കുടുംബം പരാതി നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 06:05 PM | 0 min read

കോഴിക്കോട് > സൈബർ ആക്രമണങ്ങൾ വർധിച്ചതിനെത്തുടർന്ന് പൊലീസിൽ പരാതി നൽകി ഷിരൂരിൽ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബം. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. സോഷ്യൽ മീഡിയയിൽ മാധ്യമങ്ങളിൽ വർഗീയ അധിക്ഷേപം നടക്കുന്നുവെന്ന് കുടുംബം പരാതിയിൽ വ്യക്തമാക്കി. അർജുന്റെ ഭാര്യ കൃഷ്ണ പ്രിയ, സഹോദരി അഞ്ജു, സഹോദരീ ഭർത്താവ് ജിതിൻ എന്നിവർ കമീഷണർ ഒഫീസിൽ എത്തിയാണ് പരാതി നൽകിയത്.

ലോറി ഉടമ മനാഫിനെതിരെ അർജുന്റെ കുടുംബം ഇന്നലെ രം​ഗത്തെത്തിയിരുന്നു. വൈകാരികതയെ ചൂഷണം ചെയ്യുകയാണെന്നു പറഞ്ഞാണ് കുടുംബം മനാഫിനെതിരെ ആരോപണം ഉന്നയിച്ചത്. ഇതിനു ശേഷമാണ് സോഷ്യൽ മീഡിയയിൽ അർജുന്റെ കുടുംബത്തിനു നേരെ വ്യാപകമായ ആക്രമണമുണ്ടായത്.



deshabhimani section

Related News

View More
0 comments
Sort by

Home