പാലക്കാട്‌ ഉപതെരഞ്ഞെടുപ്പ്‌ ; ശോഭാപക്ഷത്തെ ഒഴിവാക്കി രഹസ്യയോഗം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 03, 2024, 12:10 AM | 0 min read


പാലക്കാട്‌
ഉപതെരഞ്ഞെടുപ്പ്‌ വിജ്ഞാപനം ഈ ആഴ്‌ചയുണ്ടാകുമെന്ന്‌ ഉറപ്പായതോടെ പാലക്കാട്‌ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയെക്കുറിച്ചുള്ള ചർച്ചയിൽ ശോഭ സുരേന്ദ്രൻ പക്ഷത്തെ പൂർണമായി ഒഴിവാക്കി രഹസ്യയോഗം. നവംബർ ആദ്യവാരം തെരഞ്ഞെടുപ്പ്‌ നടക്കുമെന്നതിനാൽ സ്ഥാനാർഥി നിർണയം സംബന്ധിച്ച്‌ കേന്ദ്രനേതൃത്വത്തിന്‌ റിപ്പോർട്ട്‌ നൽകാനാണ്‌ മുൻ സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബുധനാഴ്‌ച പാലക്കാട്ട്‌ യോഗം ചേർന്നത്‌. ഒരു കാരണവശാലും ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ്‌ ഔദ്യോഗിക നേതൃത്വം.

സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സി കൃഷ്‌ണകുമാർ, ജില്ലാ പ്രസിഡന്റ്‌ കെ എം ഹരിദാസ്‌ എന്നിവരുടെ പേരുകൾ സ്ഥാനാർഥി പട്ടികയിലേക്ക്‌ നിർദേശിച്ചതായാണ്‌ വിവരം.   ശോഭ സുരേന്ദ്രന്റെ പേര്‌ ആരും നിർദേശിച്ചില്ലെന്ന്‌ വരുത്തിത്തീർത്ത്‌ കേന്ദ്ര നേതൃത്വത്തിന്‌ റിപ്പോർട്ട്‌ നൽകാനാണ്‌ നീക്കമെന്ന്‌ ആക്ഷേപമുണ്ട്‌. ഏകപക്ഷീയമായി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ  നേരിടുമെന്ന് ശോഭ പക്ഷം മുന്നറിയിപ്പ്‌ നൽകി.



deshabhimani section

Related News

View More
0 comments
Sort by

Home