മരിക്കുവോളം പാർടിക്കൊപ്പം; അത്ര പെട്ടെന്ന് മുറിച്ചുമാറ്റാനാകില്ല: നിലമ്പൂർ ആയിഷ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Oct 02, 2024, 11:00 PM | 0 min read

മലപ്പുറം> പി വി അൻവർ ഇടതുപക്ഷത്തിനും സിപിഐ എമ്മിനും എതിരായി നടത്തുന്ന ആരോപണങ്ങളിൽ പ്രതികരിച്ച്‌ നിലമ്പുർ ആയിഷ. മരിക്കുവോളം താൻ പാർടിക്കൊപ്പമാണെന്നും പാർടിയുമായുള്ള ബന്ധം അത്ര പെട്ടെന്ന് മുറിച്ചുമാറ്റാനാകില്ലയെന്നും നിലമ്പൂർ ആയിഷ ഫേസ്‌ബുക്ക്‌ കുറിപ്പിൽ പറഞ്ഞു.

അൻവറിന്റെ വീടിനു മുന്നിലൂടെ പോയപ്പോൾ വീട്ടിൽക്കയറിയതിനെ തുടർന്ന്‌ നിലമ്പൂർ ആയിഷ മുഖ്യമന്ത്രിക്കും പാർടിയ്ക്കും എതിരാണ് എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. അതിനു മറുപടിയാണ്‌ ഫേയ്‌സ്‌ ബുക്കിലൂടെ നൽകിയത്‌. പട്ടിണി കിടന്നു നാടകം കളിച്ചു വളർത്തിയ പ്രസ്ഥാനമാണ് അത് അത്ര പെട്ടെന്ന് മുറിച്ചു മാറ്റാൻ കഴിയില്ല എന്നും കുറിപ്പിൽ നിലമ്പൂർ ആയിഷ പറഞ്ഞു.

 



deshabhimani section

Related News

View More
0 comments
Sort by

Home