കോടിയേരി 
ദിനം ഇന്ന്‌ ; സംസ്ഥാന വ്യാപകമായി പരിപാടികൾ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 11:42 PM | 0 min read


തിരുവനന്തപുരം
സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമ വാർഷികദിനം ചൊവ്വാഴ്‌ച ആചരിക്കും. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി,  മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ നിലകളിലെല്ലാം മികച്ച പ്രവർത്തനം കാഴ്ചവച്ച കോടിയേരിയുടെ സ്‌മരണ പുതുക്കാൻ സംസ്ഥാന വ്യാപകമായി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌.

കണ്ണൂരിൽ പയ്യാമ്പലത്തെ  സ്‌മൃതിമണ്ഡപത്തിൽ 8.30ന്‌ പുഷ്‌പാർച്ചന. പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവർ പങ്കെടുക്കും. പകൽ 11.30ന്‌ കോടിയേരി മുളിയിൽനടയിലെ വീട്ടിൽ കോടിയേരിയുടെ വെങ്കല പ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനംചെയ്യും. വൈകിട്ട്‌  4.30ന്‌  മുളിയിൽനടയിൽ  പൊതുസമ്മേളനം ബൃന്ദ കാരാട്ട്‌ ഉദ്‌ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Home