കാൽകുത്താനിടമില്ല
 ; വേണാടിൽ വീണ്ടും 
യാത്രക്കാരി കുഴഞ്ഞുവീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 30, 2024, 11:24 PM | 0 min read


കോട്ടയം
വേണാട്‌ എക്‌സ്‌പ്രസിലെ തിരക്കിനിടയിൽ വീണ്ടും യാത്രക്കാരി കുഴഞ്ഞുവീണു. തിങ്കൾ രാവിലെ എട്ടുമണിക്ക്‌ ചങ്ങനാശേരിയിൽനിന്ന്‌ ആലുവയിലേക്ക്‌ യാത്രചെയ്‌ത ജോവിറ്റയാണ്‌ തലകറങ്ങി വീണത്‌. സഹയാത്രികർ  പ്രഥമ ശുശ്രൂഷ നൽകി. ഓണത്തിരക്കിനിടയിലും വേണാടിൽ യാത്രക്കാർ കുഴഞ്ഞ്‌ വീണിരുന്നു. 

തിരക്കായിരുന്നതിനാൽ റിസർവേഷൻ കമ്പാർട്‌മെന്റിൽ കയറിയിരുന്നുവെങ്കിലും  കോട്ടയത്ത്‌ എത്തിയപ്പോൾ പൊലീസ്‌ ജനറൽ കമ്പാർട്‌മെന്റിലേക്ക്‌ മാറാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന്‌ യാത്രക്കാരി പറഞ്ഞു. 9.15 ഓടെ  കാഞ്ഞിരമറ്റത്ത്‌ എത്തിയതോടെയാണ്‌ യുവതിക്ക്‌ തലക്കറക്കം അനുഭവപ്പെട്ടത്‌. 

അതിനിടെ രാവിലെ പാലരുവി, വേണാട്‌ എക്‌സ്‌പ്രസുകൾക്ക്‌ ഇടയിലുള്ള ഒന്നരമണിക്കൂർ ഇടവേളയിൽ മെമു അനുവദിക്കണമെന്ന യാത്രക്കാരുടെ  ആവശ്യം ശക്തമായി.  പ്രതിഷേധം ശക്തമായതിന്‌ പിന്നാലെ മെമു സർവീസ്‌ ആരംഭിക്കുമെന്ന്‌ റെയിൽവേ അറിയിച്ചിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home