ഫോൺ ചോർത്തൽ: പി വി അൻവറിനെതിരെ കേസെടുത്തു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 11:43 PM | 0 min read

കോട്ടയം
പൊലീസ്‌ ഉദ്യോഗസ്ഥരുടേതടക്കം അനധികൃതമായി ഫോൺവിളികൾ ചോർത്തിയ സംഭവത്തിൽ പി വി അൻവർ എംഎൽഎയ്‌ക്കെതിരെ കോട്ടയം കറുകച്ചാൽ പൊലീസ്‌ കേസെടുത്തു. നെടുങ്കുന്നം സ്വദേശി തോമസ്‌ കെ പീലിയാനിക്കൽ നൽകിയ പരാതിയിൽ ഭാരതീയ ന്യായസംഹിതയിലെ 192ാം വകുപ്പനുസരിച്ചും ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ നിയമപ്രകാരവുമാണ്‌ കേസെടുത്തത്‌.

പൊലീസ്‌ ഉദ്യോഗസ്ഥന്റേതടക്കം ഫോൺ സംഭാഷണങ്ങൾ ചോർത്തിയതായി ഒന്നിനാണ്‌ അൻവർ വെളിപ്പെടുത്തിയത്‌. തോമസ്‌ പീലിയാനിക്കൽ സംസ്ഥാന പൊലീസ്‌ മേധാവിക്ക്‌ പരാതി നൽകിയിരുന്നു. ശനിയാഴ്‌ച കറുകച്ചാൽ സ്‌റ്റേഷനിലെത്തി മൊഴി നൽകുകയും ചെയ്തു.
പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെയും മറ്റും ഫോൺ വിവരങ്ങൾ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ നിയമവിരുദ്ധമായി കടന്നുകയറി ചോർത്തുകയോ ചോർത്തിപ്പിക്കുകയോ ചെയ്തതായി എഫ്‌ഐആറിൽ പറയുന്നു. ഇത്‌ ദൃശ്യമാധ്യമങ്ങളിലൂടെ പരസ്യമാക്കി. ജനങ്ങൾക്കിടയിൽ പകയും ഭീതിയുമുണ്ടാക്കി കലാപമുണ്ടാക്കാൻ ശ്രമിച്ചതായും എഫ്‌ഐആറിൽ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home