പുഷ്‌പൻ പോരാളികള്‍ക്ക് മാതൃക : 
ഡിവൈഎഫ്‌ഐ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 29, 2024, 12:45 AM | 0 min read


തിരുവനന്തപുരം
കൂത്തുപറമ്പ് സമരപോരാളി പുഷ്‌പന്റെ വിയോഗത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അഗാധമായ ദുഃഖം രേഖപ്പെടുത്തി. പുഷ്‌പന്റെ വിടവാങ്ങൽ കേരളത്തിലെ യുവജന പ്രസ്ഥാനത്തിന് തീരാനഷ്‌ടമാണ്‌. അദ്ദേഹം ഉയർത്തിപ്പിടിച്ച പോരാട്ടവീര്യവും ആശയദൃഢതയും പ്രസ്ഥാനത്തിന് എന്നും പ്രചോദനമാണ്.

പൊലീസ്‌ വെടിവയ്‌പിൽ ഗുരുതരമായി പരിക്കേറ്റ്‌ ശരീരം തളർന്ന് 30 വർഷത്തോളം കിടപ്പിലായിരുന്നപ്പോഴും പുഷ്‌പൻ തലമുറകളെ സമര സന്നദ്ധരാക്കുന്നതിന്‌ വഴിവിളക്കായിരുന്നു. 24–-ാം വയസുമുതൽ  കിടപ്പിലായ അദ്ദേഹത്തിന്റെ മനക്കരുത്തും ആശയക്കരുത്തും ലോകത്താകെയുള്ള പോരാളികൾക്ക് മാതൃകയും ആവേശവുമാണ്.

യാതനയുടെയും വേദനയുടെയും നാളുകളിലൂടെ കടന്നുപോകുമ്പോഴും താൻ വിശ്വസിച്ചിരുന്ന ആശയധാരയ്‌ക്ക്‌ ഒരു പോറലും ഏൽപ്പിക്കാതെ തന്റെ വിപ്ലവ ജീവിതം അദ്ദേഹം ഇതിഹാസമാനമാക്കിയതായും ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി അനുശോചന സന്ദേശത്തിൽ അറിയിച്ചു. മുഴുവൻ ഘടകങ്ങളിലും പതാക താഴ്‌ത്തിക്കെട്ടി അനുസ്‌മരണ യോഗങ്ങൾ നടത്തുമെന്നും സംസ്ഥാന കമ്മിറ്റി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home