കോടിയേരി ഓർമച്ചിത്രങ്ങൾ; കോഴിക്കോട് ഫോട്ടോ പ്രദർശനം ഒന്നു മുതൽ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 09:15 AM | 0 min read

കോഴിക്കോട്> സെൽവൻ മേലൂരിന്റെ ഫോട്ടോ​ഗ്രഫി പ്രദർശനം "കോടിയേരി ഓർമച്ചിത്രങ്ങൾ' ഒക്ടോബർ ഒന്നിന്‌ കോഴിക്കോട്‌ ലളിതകലാ അക്കാദമി ഹാളിൽ ആരംഭിക്കും. വൈകിട്ട് ആറിന് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ അധ്യക്ഷനാകും.

സിപിഐ എം സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്‌ണന്റെ പൊതുപ്രവർത്തന ജീവിതത്തിനിടയിൽ കാമറയിൽ പതിഞ്ഞ ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌. കോടിയേരിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ചാണ് പ്രദർശനം. നാലിന്‌ സമാപിക്കും. വാർത്താസമ്മേളനത്തിൽ ഫോട്ടോഗ്രാഫറും ചിത്രകാരനുമായ സെൽവൻ മേലൂർ,  കെ സുരേന്ദ്രൻ, എ രവീന്ദ്രൻ, പി സുനിൽകുമാർ എന്നിവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home