സതീശന്‌ 150 കോടി കിട്ടി ; ആരോപണത്തിൽ അൻവർ ഉറച്ചു നിൽക്കുമോ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 28, 2024, 12:03 AM | 0 min read


തിരുവനന്തപുരം
നിയമസഭയിൽ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനെതിരെ ഉന്നയിച്ച 150 കോടിയുടെ അഴിമതിയാരോപണത്തിൽ പി വി അൻവർ ഉറച്ചുനിൽക്കുന്നുണ്ടോയെന്ന ചോദ്യം ഉയരുന്നു. അൻവറിനെ ഒറ്റപ്പെടുത്താൻ അനുവദിക്കില്ലെന്ന കോൺഗ്രസ്‌ നേതാക്കളുടെ പ്രസ്താവന വന്ന സാഹചര്യത്തിലാണ്‌ ചോദ്യം.

സിൽവർലൈൻ അർധ അതിവേഗ റെയിൽപദ്ധതി അട്ടിമറിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ഐടി കമ്പനികൾ വി ഡി സതീശന് 150 കോടിരൂപ കൈക്കൂലി നൽകിയെന്ന ഗുരുതര ആരോപണമാണ്‌ അൻവർ സഭയിൽ ഉന്നയിച്ചത്‌. സിൽവർലൈൻ നടപ്പിലായിരുന്നെങ്കിൽ  ഐടി മേഖല കുതിച്ചുയരും. അതുണ്ടാവാതിരിക്കാൻ മറ്റു സംസ്ഥാനങ്ങളിലെ ഐടി കമ്പനികൾ ചേർന്നാണ്‌ പണം നൽകിയത്‌. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ്‌ കാലത്ത്‌ പ്രതിപക്ഷം പദ്ധതിയെ ഭീകരരൂപമായി അവതരിപ്പിച്ചത്‌ ഈ ഗൂഢാലോചനയുടെ ഭാഗമാണ്‌. അതിൽ പ്രധാന പങ്ക് വി ഡി സതീശനായിരുന്നു. കണ്ടെയ്‌നർ ലോറികളിൽ 50 കോടിരൂപവീതം മൂന്നു ഘട്ടങ്ങളിലായാണ് പണം തൃശൂർ ചേറ്റുവ കടപ്പുറത്ത് എത്തിച്ചത്. അവിടെനിന്നും രണ്ട് ആംബുലൻസുകളിലായി പണം സതീശനുമായി ബന്ധപ്പെട്ട ചിലരുടെ പക്കലെത്തി. കർണാടകത്തിലാണ്‌ ഈ പണം നിക്ഷേപിച്ചതെന്നും പ്രതിപക്ഷ നേതാവിന്റെ യാത്രാരേഖകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. തൃക്കാക്കര തെരഞ്ഞെടുപ്പിനു മുൻപാണ്‌ 25 കോടി കിട്ടിയതെന്നും ഇതുൾപ്പെടെ അന്വേഷിക്കണമെന്നുമായിരുന്നു അൻവറിന്റെ ആവശ്യം.



deshabhimani section

Related News

View More
0 comments
Sort by

Home