വേണാടിന് കൂടുതല്‍ കോച്ച് അനുവദിക്കണം: 
മന്ത്രി വി അബ്ദുറഹിമാൻ

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 12:47 AM | 0 min read


തിരുവനന്തപുരം  
യാത്രാദുരിതം രൂക്ഷമായ സാഹചര്യത്തിൽ ഹ്രസ്വദൂര യാത്രക്കാർ കൂടുതലായി ആശ്രയിക്കുന്ന വേണാട് എക്‌സ്‌പ്രസിന് കൂടുതൽ കോച്ച് അനുവദിക്കണമെന്ന്‌ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാൻ. ഇതുസംബന്ധിച്ച്‌ മന്ത്രി  റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചു. കൊല്ലം-–-എറണാകുളം റൂട്ടിൽ പുതിയ മെമു സർവീസ് ആരംഭിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണക്കാലത്ത് ട്രെയിനുകളിലെ തിരക്കു കാരണം യാത്രക്കാർ കടുത്ത ദുരിതത്തിലായിരുന്നു. യാത്രക്കാർ ട്രെയിനിൽ കുഴഞ്ഞുവീണ സംഭവങ്ങളുണ്ടായി. വേണാട് എക്‌സ്‌പ്രസിൽ രണ്ട് സ്ത്രീകൾ കുഴഞ്ഞുവീണത് വലിയ വാർത്തയായിരുന്നു. പലർക്കും ടിക്കറ്റെടുത്തിട്ടും ട്രെയിനിൽ കയറിപ്പറ്റാൻ കഴിഞ്ഞില്ല. ടിക്കറ്റ് കൗണ്ടറുകളിൽ നീണ്ട ക്യൂവായിരുന്നു. കേരളത്തിലെ ട്രെയിൻ യാത്രാദുരിതം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ ഗുരുതര പ്രതിസന്ധികൾ ഉടലെടുക്കുമെന്ന് മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.



deshabhimani section

Related News

View More
0 comments
Sort by

Home