കെ ഫോൺ പഠിക്കാൻ സിക്കിമും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 26, 2024, 12:44 AM | 0 min read


തിരുവനന്തപുരം
കേരളത്തിന്റെ കെഫോൺ മാതൃക പഠിക്കാൻ തമിഴ്‌നാടിനും തെലങ്കാനയ്ക്കും പിന്നാലെ സിക്കിമും. കെഫോണിന്റെ വിജയകരമായ പ്രവർത്തന മാതൃകയും വരുമാന രീതിയും പഠിക്കാൻ സിക്കിം ഐടി സെക്രട്ടറി ടെൻസിങ്‌ ടി കലോണിന്റെ നേതൃത്വത്തിലാണ്‌ സിക്കിം സംഘം എത്തിയത്. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ സംഘം കെഫോൺ നെറ്റ് വർക്ക് ഓപ്പറേറ്റിങ്‌ സെന്റർ (നോക്ക്) സന്ദർശിച്ചു.

തിരുവനന്തപുരത്തെ കെഫോൺ ആസ്ഥാനത്തെത്തിയ സംഘം എംഡി ഡോ. സന്തോഷ് ബാബു, സിടിഒ രാജ കിഷോർ, സിഎഫ്‌ഒ രശ്മി കുറുപ്പ്, ഡിഎംജി പി ലേഖ എന്നിവരുമായി സംവദിച്ചു. പോയിന്റ് ഓഫ് പ്രസൻസ് (പോപ്പ്) കേന്ദ്രങ്ങളും കെഫോൺ കണക്ഷൻ നൽകിയ സർക്കാർ സ്ഥാപനങ്ങളും സംഘം സന്ദർശിച്ചു. കേന്ദ്രസർക്കാരിന്റെ ഭാരത് നെറ്റ് പ്രൊജക്ടിന്റെ റിവ്യൂവിൽ കേരളത്തിന്റെ മികച്ച പ്രകടനം മനസിലാക്കി കേരളാ മോഡൽ പഠിച്ച് നടപ്പാക്കാനാണ്‌ എത്തിയതെന്ന്‌ സിക്കിം സംഘം അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home