ബ്രാഞ്ച് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 25, 2024, 06:33 PM | 0 min read

ആലപ്പുഴ > സിപിഐ എം ബ്രാഞ്ച് സമ്മേളനത്തിനിടെ സമ്മേളന പ്രതിനിധി കുഴഞ്ഞുവീണ് മരിച്ചു. മണ്ണഞ്ചേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ പനയിൽ ബ്രാഞ്ചിലെ എസ്  വേണുഗോപാലാണ് (61) മരിച്ചത്.

സമ്മേളനത്തിനിടെ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജലഗതാഗത വകുപ്പിലെ ലാസ്‌കറായിരുന്നു.

സംസ്കാരം വ്യാഴം പകൽ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ഗീത. മക്കൾ:  വിഷ്ണു, നന്ദകുമാർ. സഹോദരങ്ങൾ: എസ്  മുരളിധരൻ, ഗീതാ ഭാർഗവൻ.



deshabhimani section

Related News

View More
0 comments
Sort by

Home