മാലിന്യമുക്ത നവകേരളം; ക്യാമ്പയിനൊപ്പം യൂത്ത് ബ്രിഗേഡും കൈകോർക്കുന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 24, 2024, 05:35 PM | 0 min read

തിരുവനന്തപുരം> മാലിന്യമുക്ത നവ കേരളത്തിനായി ഡിവൈഎഫ്ഐ യൂത്ത് ബ്രിഗേഡ് കൈകൾ കോർക്കും. കേരളത്തെ രാജ്യത്തിലെ ഏറ്റവും വൃത്തിയുള്ള സംസ്ഥാനമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന മാലിന്യ വിമുക്ത നവകേരളം പദ്ധതി വിജയിപ്പിക്കാൻ ഡിവൈഎഫ്ഐ യുവജനങ്ങളെ രംഗത്തിറക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും പ്രസിഡന്റ് വി വസീഫും വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനവുമായി സഹകരിക്കും. പ്രകൃതി സൗഹൃദ ബദലുകൾ പ്രോത്സാഹിപ്പിക്കും അശാസ്ത്രീയവും അനാരോഗ്യകരവുമായ മാലിന്യ നിക്ഷേപങ്ങൾ കണ്ടെത്തി ശുചീകരിക്കും. സപ്തംബർ
28, 29 തീയതികളിൽ മാലിന്യ കേന്ദ്രങ്ങൾ ശുചീകരിച്ച് തണലിടം, പൂന്തോട്ടം, വിശ്രമ കേന്ദ്രം, പച്ചത്തുരുത്ത് എന്നിവ നിർമിക്കും. ഏറ്റവും മികച്ച നിലയിൽ ഒരുക്കിയ ഇത്തരം കേന്ദ്രങ്ങൾക്ക് ബ്ലോക്ക്, ജില്ല, സംസ്ഥാനതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 50,000, 30,000, 20,000 എന്നിങ്ങനെ ക്യാഷ് പ്രൈസ് പ്രോത്സാഹനമായി നൽകും.

ജലാശയങ്ങൾ, തോടുകൾ എന്നിവ ശുചീകരിക്കും. പ്രചാരണത്തിന് ഫോട്ടോ- വീഡിയോ ചലഞ്ച് സംഘടിപ്പിക്കും. ആദ്യ ഘട്ടത്തിൽ 10,000 വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കും. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ ജനകീയ സ്ക്വാഡ് രൂപീകരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Home