തിക്കും തിരക്കും: വേണാട് എക്സ്പ്രസില്‍ രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 23, 2024, 12:58 PM | 0 min read

കൊച്ചി>   വേണാട് എക്സ്പ്രസില്‍ തിരക്കിനെ തുടര്‍ന്ന് രണ്ട് യാത്രക്കാര്‍ കുഴഞ്ഞുവീണു.അവധി ദിനങ്ങള്‍ക്ക് ശേഷമുള്ള തിങ്കള്‍ ആയതിനാല്‍ ട്രെയിനില്‍ വലിയ തിരക്കായിരുന്നു. ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍നിന്ന സ്ത്രീകളാണ് കുഴഞ്ഞു വീണത്

നേരത്തെയും വേണാട് എക്സ്പ്രസില്‍ സമാനസംഭവമുണ്ടായിട്ടുണ്ട്. 2022 ഏപ്രിലില്‍ മാവേലിക്കരയില്‍ നിന്ന് എറണാകുളത്തേക്ക് ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായി.

ഇന്നത്തെ യാത്രയില്‍ ഏറ്റുമാനൂര്‍ കഴിഞ്ഞതോടെ  യുവതികള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്ന് യാത്രക്കാര്‍ പറഞ്ഞു. ട്രെയിന്‍ വൈക്കം റോഡ് സ്റ്റേഷനിലേക്ക് അടുത്തപ്പോള്‍ ഗാര്‍ഡിനെ വിവരമറിയിച്ചു. അടുത്ത സ്റ്റേഷനായ പിറവം റോഡില്‍ ട്രെയിന്‍ നിര്‍ത്തി   ഇവരെ  ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

 



deshabhimani section

Related News

View More
0 comments
Sort by

Home