എഡിജിപിക്ക് 
എതിരെ വിജിലൻസ്‌ അന്വേഷണം തുടങ്ങി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 11:48 PM | 0 min read


തിരുവനന്തപുരം
ക്രമസമാധാന വിഭാഗം എഡിജിപി എം ആർ അജിത്‌കുമാറിനും പത്തനംതിട്ട ജില്ലാ പൊലീസ്‌ മുൻ മേധാവി സുജിത്‌ദാസിനുമെതിരെ വിജിലൻസ്‌ തിരുവനന്തപുരം സെപ്‌ഷൽ ഇൻവെസ്‌റ്റിഗേഷൻ യൂണിറ്റ്‌ (ഒന്ന്‌) അന്വേഷണമാരംഭിച്ചു. വിജിലൻസ്‌ എസ്‌പി ജോൺകുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ അന്വേഷിക്കുന്നത്‌. പൊലീസ്‌ ആസ്ഥാനത്തെ എസ്‌പി കാർത്തിക്‌ മേൽനോട്ടം വഹിക്കും. പി വി അൻവർ എംഎൽഎ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്‌ചയാണ്‌ സർക്കാർ വിജിലൻസ്‌ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

വിജിലൻസ്‌ ഡിവൈഎസ്‌പി ഷിബു പാപ്പച്ചൻ, ഇൻസ്‌പെക്ടർമാരായ അഭിലാഷ്‌, കിരൺ എന്നിവരും അന്വേഷകസംഘത്തിലുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home