നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരു കോടി രൂപ അനുവദിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 08:48 PM | 0 min read

ആലപ്പുഴ > നെഹ്റു ട്രോഫി വള്ളംകളി ഈ വർഷം നടത്തുമെന്നും അതിലേക്കായി വിനോദസഞ്ചാര വകുപ്പ് ഒരു കോടി രൂപ അനുവദിക്കുമെന്നും പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. നെഹ്റു ട്രോഫി വള്ളംകളിയുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം തന്നെ നടത്താൻ ആവശ്യമായ എല്ലാ സാധ്യതകളും ടൂറിസം വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.  

 



deshabhimani section

Related News

View More
0 comments
Sort by

Home