സംവിധായകൻ രഞ്ജിത്തിനെതിരായ പീഡനപരാതി; നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 04:01 PM | 0 min read

കൊൽക്കത്ത> സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ ബം​ഗാളി നടി രഹസ്യമൊഴി നൽകി. കൊൽക്കത്ത സെഷൻസ് കോടതിയിലാണ് മൊഴി നൽകിയത്.

‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ നടിക്ക്‌ നേരെ മോശം പെരുമാറ്റം ഉണ്ടയെന്നാണ് പരാതി. കടവന്ത്രയിലെ ഫ്ലാറ്റിൽ വച്ച് രഞ്ജിത്ത് മോശമായി പെരുമാറിയതായും ഈ വിവരം ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനെ പിറ്റേ ദിവസം തന്നെ അറിയിച്ചിരുന്നുവെന്നും നടി പരാതിയിൽ പറയുന്നു. ആരോപണത്തെ തുടർന്ന്‌ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത്‌ രാജിവെച്ചിരുന്നു.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ബെംഗളൂരുവിലെ ആഡംബര ഹോട്ടൽ മുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പരാതിയിലും രഞ്ജിത്തിനെതിരെ കേസുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Home