വേലായുധൻ പണിക്കശ്ശേരിയുടെ വിയോഗം ചരിത്രരചനാ മേഖലയ്ക്ക് ആഴമേറിയ നഷ്ടം: മന്ത്രി ഡോ. ആർ ബിന്ദു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 20, 2024, 02:45 PM | 0 min read

തിരുവനന്തപുരം> ചരിത്ര ഗവേഷകൻ വേലായുധൻ പണിക്കശ്ശേരിയുടെ വിയോഗം കേരളത്തിന്റെ ചരിത്രരചനമേഖലയ്ക്ക് ആഴമേറിയ നഷ്ടമെന്ന് മന്ത്രി ഡോ. ആർ ബിന്ദു. ഗവേഷണ വിദ്യാർഥികളുടെ എൻസൈക്ലോപീഡിയ ആയിരുന്നു വേലായുധൻ പണിക്കശ്ശേരിയെന്നും മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.

പ്രാചീനകേരളത്തിന്റെ വൈദേശിക ബന്ധങ്ങളെക്കുറിച്ചും നമ്മുടെ കലയിലും സംസ്കാരത്തിലും വിദേശബന്ധങ്ങൾ ചെലുത്തിയ സ്വാധീനത്തെപ്പറ്റിയും ഉള്ള പഠനങ്ങളടക്കം നിസ്തുലമാണ് ഈ ജനകീയ ചിത്രകാരന്റെ സംഭാവനകൾ. അക്ഷരാർത്ഥത്തിൽ അവ 'കേരളത്തിന്റെ അടിയാധാരങ്ങ'ളാണെന്നും മന്ത്രി കുറിച്ചു.  

ചരിത്രസംബന്ധിയായ ഏതു സംശയങ്ങൾക്കും വിദ്യാർഥികളടക്കം ഏവർക്കും എന്നും ആശ്രയമായിരുന്ന ചരിത്രകാരന്റെ വിയോഗം ദുഃഖകരമാണെന്നും ബന്ധുമിത്രാദികളുടെയും ചരിത്രകുതുകികളുടെയും വേദനയിൽ പങ്കുചേരുന്നതായും മന്ത്രി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
 



deshabhimani section

Related News

View More
0 comments
Sort by

Home