ഓണക്കാല ചരിത്രത്തിൽ ആദ്യമായി മദ്യ വിൽപനയിൽ ഇടിവ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 07:16 PM | 0 min read

തിരുവന്തപുരം > സംസ്ഥാനത്ത് ഓണക്കാലത്തുള്ള ബെവ്‌കോ ഔട്ട്ലെറ്റുകളിലെ മദ്യ വിൽപ്പനയിൽ ഇടിവ്. ഉത്രാടം വരെയുള്ള ഒൻപത് ദിവസത്തെ മദ്യ വിൽപനയിൽ ആകെ നടന്നത്  701 കോടി രൂപയുടെ വിൽപന. കഴിഞ്ഞ തവണ ഇത് 715 കോടി രൂപയായിരുന്നു. മുൻ വർഷത്തേക്കാൾ 14 കോടി രൂപയോളം  ഇത്തവണ കുറഞ്ഞു. എന്നാൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്  ഉത്രാട ദിവസത്തെ മദ്യ വിൽപനയിൽ നാല് കോടി രൂപയുടെ വർധനവ് രേഖപ്പെടുത്തി.

ഉത്രാട ദിവസം 124 കോടി രൂപയുടെ മദ്യമാണ് ബെവ്കോ വിറ്റത്. കഴിഞ്ഞ വര്‍ഷം ഉത്രാടത്തിന് 120 കോടി രൂപയുടെ  മദ്യമായിരുന്നു വിൽപ്പന നടത്തിയത്. വരുന്ന രണ്ടു ദിവസത്തെ വില്‍പ്പന കൂടി കണക്കാക്കിയാണ് ഓണത്തിലെ മൊത്ത വില്‍പ്പന ബെവ്‌കോ കണക്കാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home