തൃക്കാക്കര ഓണോത്സവം: തിരുവോണ സദ്യക്ക് തുടക്കമായി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 15, 2024, 11:58 AM | 0 min read

കളമശേരി > തൃക്കാക്കര ക്ഷേത്രം ഓണോത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രസിദ്ധമായ തൃക്കാക്കര തിരുവോണ സദ്യ വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു. കുടുംബസമേതമാണ് മന്ത്രി ഓണസദ്യയ്‌ക്കെത്തിയത്‌. ബെന്നി ബെഹനാൻ എംപി, എ എൻ രാധാകൃഷ്ണൻ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.
ജാതി മത ഭേദമന്യെ പതിനായിരങ്ങൾ പങ്കെടുക്കുന്ന ഓണസദ്യക്ക് ഇത്തവണ 25000 പേരെങ്കിലും എത്തുമെന്ന്‌ പ്രതീക്ഷിക്കുന്നു.

അത്തം മുതൽ 10 ദിവസം നീണ്ടു നിൽക്കുന്ന തൃക്കാക്കര ക്ഷേത്രം ഉത്സവസമാപനം കൂടിയാണ് തിരുവോണം ദിനം. നൂറു കണക്കിന് പേർ പങ്കെടുത്ത കലാ പരിപാടികളും ഉത്സവത്തോടനുബന്ധിച്ച് നടന്നിരുന്നു. ഓണ സദ്യക്ക് ശേഷം വൈകിട്ട് 4.30ന് ഉത്സവം കൊടിയിറങ്ങും. തുടർന്ന് ഒമ്പത് ആനകൾ അണിനിരക്കുന്ന ആറാട്ടെഴുന്നെള്ളിപ്പും കരിമരുന്ന് പ്രയോഗവും ഉണ്ടാകും.



deshabhimani section

Related News

View More
0 comments
Sort by

Home