സിബിഐ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി;യുവതികൾ തട്ടിയത് 49 ലക്ഷം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 14, 2024, 10:53 PM | 0 min read

പത്തനംതിട്ട > സിബിഐ അറസ്റ്റ് ചെയ്യുമെന്ന് വിശ്വസിപ്പിച്ച് യുവതികൾ 49 ലക്ഷം രൂപ തട്ടിയെടുത്തു. കേസിൽ കോഴിക്കോട് സ്വദേശികളായ രണ്ട് യുവതികൾ അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഷാനൗസി, പ്രജിത എന്നിവരാണ് പൊലീസ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഐടി ജീവനക്കാരിയായ യുവതിയാണ് തട്ടിപ്പിന് ഇരയായത്.

ജൂൺ എട്ടിനാണ് യുവതിക്ക് ആദ്യ ഫോൺ കോൾ വരുന്നത്. വീട്ടമ്മയുടെ ആധാർ കാർഡ് ചിലർ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു ഉടൻ സിബിഐ അറസ്റ്റ് ഉണ്ടാകുമെന്നായിരുന്നു ഭീഷണി. ഹിന്ദിയിൽ സംസാരിച്ച ഇവർ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചു. പിന്നീട് പലപ്പോഴായി  തുക തട്ടിപ്പുകാർ അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home