ഹൃദയഭിത്തിയിലെ വിള്ളലിന് താക്കോൽ ദ്വാര ശസ്ത്രക്രിയ; നേട്ടവുമായി ഗവ. മെഡിക്കൽ കോളേജ്

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 13, 2024, 09:06 AM | 0 min read

തിരുവനന്തപുരം > തീവ്ര ഹൃദയാഘാതത്തെ തുടർന്ന് ഹൃദയ ഭിത്തിയിലുണ്ടായ വിള്ളൽ പരിഹരിക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ താക്കോൽ ദ്വാര ശസ്ത്രക്രിയ വിജയകരം. കന്യാകുമാരി  മടിചുൽ സ്വദേശിയായ  66 കാരനാണ് ഇന്റർ വെൻട്രിക്കുലാർ സെപ്റ്റൽ റപ്ച്ചർ എന്ന രോഗത്തിന് ചികിത്സ ലഭ്യമാക്കിയത്. ഗുരുതരാവസ്ഥയിൽ കാർഡിയോളജി തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗിക്ക് ഹൃദയം തുറക്കാതെ താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ഹൃദ്‌രോഗ വിഭാഗം മേധാവി ഡോ. കെ ശിവപ്രസാദ്, അനസ്തേഷ്യാ വിഭാഗം മേധാവി ഡോ. ശോഭ, ഹൃദയ ശസ്ത്രക്രിയാവിഭാഗം മേധാവി ഡോ. രവികുമാർ, പ്രൊഫസർമാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബുമാത്യു, ഡോ. പ്രവീൺ വേലപ്പൻ, ഡോ. എസ് പ്രവീൺ, ഡോ.  അഞ്ജന, ഡോ.  ലക്ഷ്മി തമ്പി, അനസ്തേഷ്യാ വിഭാഗം പ്രൊഫസർ ഡോ.  അൻസാർ, കാർഡിയോ വാസ്കുലാർ ടെക്നീഷ്യന്മാരായ പ്രജീഷ്, കിഷോർ, കൃഷ്ണപ്രിയ, കുമാരി നേഹ, അമൽ, നഴ്സിങ്‌ ഓഫീസർമാരായ അനിത, ജാൻസി എന്നിവർ ശസ്ത്രക്രിയയിൽ പങ്കാളികളായി. മറ്റ് കോർപറേറ്റ് ആശുപത്രികളിൽ അഞ്ചുലക്ഷം രൂപ വരെ ചെലവുവരുന്ന ചികിത്സയാണിത്. രോഗി തീവ്രപരിചരണ വിഭാഗത്തിൽ സുഖം പ്രാപിച്ചു വരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home