നിവിൻ പോളി ക്രൈംബ്രാഞ്ച്‌ എഡിജിപിക്ക്‌ പരാതി നൽകി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 07:59 AM | 0 min read

കൊച്ചി > തനിക്കെതിരായ പീഡനപരാതിയിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട്‌ നടൻ നിവിൻ പോളി നൽകിയ പരാതിയുടെ പകർപ്പ്‌  ക്രൈംബ്രാഞ്ച്‌ എഡിജിപി എച്ച്‌ വെങ്കടേഷിന്‌ കൈമാറി. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിയാണ് പരാതി നൽകിയത്.  

സിനിമയിൽ അവസരം വാ​ഗ്ദാനംചെയ്ത് ദുബായിലെ ഹോട്ടൽമുറിയിൽവച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു നിവിൻ പോളിക്കെതിരെ യുവതി നൽകിയ പരാതി. ആരോപണം നിഷേധിച്ച നിവിൻ പോളി ഡിജിപിക്ക്‌ ഇ മെയിലിൽ പരാതി അയച്ചിരുന്നു. അതിന്റെ പകർപ്പാണ്‌ എഡിജിപിക്ക്‌ നൽകിയത്‌.

കഴിഞ്ഞ വർഷം ഡിസംബർ 15നാണ് പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ചത്. ഈ ദിവസങ്ങളിൽ താൻ കേരളത്തിൽ ഷൂട്ടിങ്ങിലായിരുന്നുവെന്ന് നിവിൻ പോളി വ്യക്തമാക്കി. ആരോപണത്തിൽ പറയുന്ന ദിവസങ്ങളിൽ നിവിൻ തന്നോടൊപ്പം ഷൂട്ടിങ്ങ് സെറ്റിലായിരുന്നുവെന്ന് വിനീത് ശ്രീനിവാസനും നടി പാർവതി കൃഷ്ണയും പറഞ്ഞിരുന്നു. നേര്യമംഗലം സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്  നിവിന്‍ പോളിക്കെതിരെ പീഡന കേസ് റജിസ്റ്റര്‍ ചെയ്തത്. എറണാകുളം ഊന്നുകല്‍ പൊലീസാണ് കേസെടുത്തത്. കേസില്‍ ആറാം പ്രതിയാണ് നിവിൻ.
 



deshabhimani section

Related News

View More
0 comments
Sort by

Home