മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം , നിയമ നടപടികളുമായി പോകുന്നവർക്ക്‌ സംഘടന പിന്തുണ : ഡബ്ല്യുസിസി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Sep 12, 2024, 12:45 AM | 0 min read


തിരുവനന്തപുരം
ഹേമ കമ്മിറ്റിക്ക്‌ മുമ്പാകെ മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വിമൻ ഇൻ സിനിമാ കലക്ടീവ്‌ (ഡബ്ല്യുസിസി) അംഗങ്ങൾ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. പൊലീസ്‌ അന്വേഷണവുമായി ബന്ധപ്പെട്ടുള്ള ആശങ്ക സംഘടനയ്‌ക്കും മൊഴി നൽകിയവർക്കുമുണ്ട്‌. ഇക്കാര്യം മുഖ്യമന്ത്രിയെ ധരിപ്പിച്ചതായി ഡബ്ല്യുസിസി അറിയിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട്‌ നിയമ നടപടികളുമായി മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നവർക്ക്‌ അങ്ങനെയും അല്ലാത്തവർക്ക്‌ അവരുടെ നിലയ്‌ക്കും പോകാൻ സാഹചര്യമുണ്ടാകണം. 

നിയമ നടപടികളുമായി പോകുന്നവർക്ക്‌ സംഘടന പിന്തുണ നൽകും. റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കണം. ലൊക്കേഷനുകളിൽ വനിതകൾക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണം. ആവശ്യങ്ങളിൽ അനുകൂല നിലപാടാണ്‌ മുഖ്യമന്ത്രിയിൽനിന്നുണ്ടായതെന്ന്‌ അംഗങ്ങൾ മാധ്യമങ്ങളോട്‌ പറഞ്ഞു. രേവതി, റിമ കല്ലിങ്കൽ, ബീന പോൾ, ദീദി ദാമോദരൻ, ആശ ആച്ചി ജോസഫ്‌ എന്നിവർ സംഘത്തിലുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Home